ശിഖരം ഒടിഞ്ഞുവീണ്​ കാർ തകർന്നു

ഫോർട്ട്കൊച്ചി: കനത്ത മഴയെ തുടർന്ന് കൂറ്റൻ തണൽ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് കാർ തകർന്നു. നാവിക പരിശീലന കേന്ദ്രമായ ഫോർട്ട്​കൊച്ചി ദ്രോണാചാര്യക്ക് സമീപം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന, സമീപത്ത് വാടകക്ക് താമസിക്കുന്ന സുകുമാരൻ എന്നയാളുടെ ഇൻഡിക്ക കാറിന് മുകളിലേക്കാണ് ശിഖരം ഒടിഞ്ഞുവീണത്. കാറിന്റെ മുകൾഭാഗം തകർന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12നാണ് സംഭവം. അഗ്നിരക്ഷ സേനയും പൊലീസും സ്ഥലത്തെത്തി. ഈ ഭാഗത്ത് നൂറ്റാണ്ട് പഴക്കമുള്ള നിരവധി വൃക്ഷങ്ങളാണുള്ളത്. അപകടകരമായ ശിഖരങ്ങൾ മുറിച്ചുനീക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രദേശവാസികൾ ആർ.ഡി.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. ചിത്രം: ഫോർട്ട്കൊച്ചി ദ്രോണാചാര്യക്ക് സമീപം വൃക്ഷശിഖരം ഒടിഞ്ഞ്​ കാറിന് മുകളിലേക്ക് വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.