കൊച്ചി: ജി. ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ 'ദേവദാരു' വിന്‍റെ ഈ വർഷത്തെ ഉമ്പായി പുരസ്കാരങ്ങൾ ഗസൽ ഗായകൻ ജിതേഷ് സുന്ദരത്തിനും കവിയും വിവര്‍ത്തകനുമായ വേണു വി. ദേശത്തിനും സമ്മാനിച്ചു. ഗസൽ ഗായകൻ ഉമ്പായിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ജി. ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷൻ 'ദേവദാരു' സംഘടിപ്പിച്ച 'ഉമ്പായി ഒരോർമ' അനുസ്മരണ പരിപാടിയിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയാണ് പുരസ്കാരം കൈമാറിയത്. ഉമ്പായിയെക്കുറിച്ച് സതീഷ് കളത്തിൽ സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ഡോക്യുമൻെററി, അറബിക്കടലിന്‍റെ ഗസൽ നിലാവിന്‍റെ ടൈറ്റിൽ സോങ്, 'സിതയേ സുതനുവേ' യുടെ ഓഡിയോ സീഡി മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ. ശൈലജക്ക് നൽകി ഗവർണർ പ്രകാശനം ചെയ്തു. കൊച്ചി മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ, കളമശ്ശേരി മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൻ റുക്കിയ ജമാൽ, സിനിമനടൻ നാസർ ലത്തീഫ്, പിന്നണി ഗായകൻ സി.കെ. സാദിഖ്, എഴുത്തുകാരൻ വി.ആർ. രാജമോഹൻ, ദേവദാരു പ്രസിഡൻറ് കെ.എം. താജുദ്ദീൻ, ഡോ. എൻ.എസ്.ഡി. രാജു എന്നിവർ സംസാരിച്ചു. സി.കെ. സാദിഖിന്‍റെ നേതൃത്വത്തിൽ 'വീണ്ടും പാടാം സഖീ' എന്ന ഉമ്പായി ഗസലുകളുടെ ആലാപനവും അരങ്ങേറി. ER Umbayi Puraskaram ഉമ്പായി പുരസ്കാരം ഗസൽ ഗായകൻ ജിതേഷ് സുന്ദരത്തിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.