പെരുമ്പാവൂര്‍: ശക്തമായ മഴയെത്തുടര്‍ന്ന് കോടനാട് എലിഫന്‍റ് പാസ് റിസോര്‍ട്ടില്‍ പുലര്‍ച്ച വെള്ളം കയറി. റിസോര്‍ട്ടിന്‍റെ താഴത്തെ നിലയിലാണ് വെള്ളം കയറിയത്. വിദേശികള്‍ അടക്കം ഏഴുപേര്‍ ഇവിടെ താമസിച്ചിരുന്നു. ഓഫിസ് ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാര്‍, ജനറേറ്റര്‍, കമ്പ്യൂട്ടര്‍ എന്നിവ വെള്ളത്തിനടിയിലായി. പെരുമ്പാവൂര്‍ അഗ്‌നിശമന സേനയെത്തി . നെടുമ്പാറ ടൂറിസം സെന്‍ററില്‍നിന്ന് വഞ്ചി കൊണ്ടുവന്ന് ഒരാളെ ആദ്യം രക്ഷപ്പെടുത്തുകയായിരുന്നു. ഡിഫന്‍സ് ടീം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സഞ്ചാരികളെ സമീപത്തെ മറ്റൊരു റിസോര്‍ട്ടിലേക്ക് മാറ്റി. എന്നാല്‍, മഴ കനത്തതോടെ ജാഗ്രത വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശം റിസോര്‍ട്ട് ഉടമ അവഗണിച്ചതായി ആക്ഷേപമുയരുന്നുണ്ട്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗരൂകരാകണമെന്ന നിര്‍ദേശമാണ് അവഗണിക്കപ്പെട്ടത്. er pbvr 1 Rescued കോടനാട് എലിഫന്‍റ് പാസ് റിസോര്‍ട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.