മരട് നഗരസഭയിൽ അടിയന്തര മുൻകരുതൽ യോഗം

(പടം) മരട്: തീവ്രമഴക്ക്​ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ബന്ധപ്പെട്ട് മരട് നഗരസഭാ പ്രദേശത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്​ അടിയന്തര യോഗം വിളിച്ചു ചേർത്തു. വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാൽ അടിയന്തരമായി ക്യാമ്പുകൾ തുറക്കാൻ തീരുമാനിച്ചു. വീടുകളിൽനിന്ന്​ മാറേണ്ട സാഹചര്യത്തിൽ കുണ്ടന്നൂർ ഇ.കെ. നായനാർ ഹാൾ ഏതുനിമിഷവും ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സജ്ജമാക്കിവെക്കാനും അത്യാവശ്യ മരുന്നുകൾ ശേഖരിച്ചുവെക്കാനും തീരുമാനിച്ചു. നഗരസഭയിൽ ഹെൽപ് ഡെസ്ക് തുറക്കാനും തീരുമാനിച്ചു. 9207044522 നമ്പറിൽ നഗരസഭ ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. നഗരസഭ ചെയർമാൻ ആന്‍റണി ആശാൻ പറമ്പിൽ അധ്യക്ഷത വഹിച്ചു. EC-TPRA-2 Maradu മരട് നഗരസഭ പ്രദേശത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി ചേർന്ന അടിയന്തര യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.