ശ്രീമൂലനഗരം: പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കാര്‍ഷിക വിളകളും നശിച്ചു. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങല്‍, വട്ടത്തറ മേഖലയിലെ വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ കരകവിഞ്ഞൊഴുകിയതോടെയാണ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. വട്ടത്തറയിലെ വീടുകള്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേസി ദയാനന്ദന്‍, മറ്റു ജനപ്രതിനിധികളും ഒപ്പമുണ്ടായി. തുറവുങ്കര -പി.ഡബ്ല്യു.ഡി റോഡില്‍ കോസ്റ്റ്ഗാഡിന്റെ ഓഫിസിന് സമീപം റോഡ് തകര്‍ന്നു. 30 മീറ്ററോളം റോഡിന്റെ ഒരുഭാഗം വിള്ളല്‍ വീണ് ഇടിഞ്ഞു. എം.എൽ.എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം പരിശോധിച്ചു. പി.ഡബ്ല്യു.ഡി തയാറാക്കുന്ന എസ്റ്റിമേറ്റ് അനുസരിച്ച് കൾവർട്ട് നിർമിക്കാൻ കോസ്റ്റ്ഗാര്‍ഡിനോടും സിയാലിനോടും ആവശ്യപ്പെടുമെന്ന് എം.എൽ.എമാര്‍ പറഞ്ഞു. ചിത്രം:3 തുറവുങ്കര റോഡില്‍ കോസ്റ്റ്ഗാര്‍ഡിനു സമീപം റോഡിലെ വിള്ളല്‍ വീണ ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.