മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചെത്തി

വൈപ്പിന്‍: മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടുകളും വള്ളങ്ങളും കരയിലേക്ക് തിരിച്ചെത്തി. ട്രോളിങ് നിരോധന കാലയളവ് കഴിഞ്ഞ ശേഷം പുറപ്പെടുവിച്ച മുന്നറിയിപ്പ് അവഗണിച്ച്​ കടലിൽ ഇറങ്ങിയ ബോട്ടുകളാണ് തിരിച്ചെത്തിയത്. മടങ്ങിവന്നവയില്‍ എറെയും വള്ളങ്ങളാണ്. അറബിക്കടലില്‍ കൊച്ചി, ആലപ്പുഴ ഭാഗങ്ങളിലാണ് നല്ലൊരു ഭാഗം ബോട്ടുകളും മത്സ്യബന്ധനം നടത്തിയിരുന്നത്. മുനമ്പത്തുനിന്ന്​ മത്സ്യബന്ധനത്തിനുപോയ കാതറിന്‍ എന്ന ബോട്ട് കരക്കടുക്കവെ മുനമ്പം അഴിമുഖത്ത് ചുക്കാനുമായുള്ള ബന്ധം പൊട്ടി അപകടത്തിൽപെട്ടു. നിയന്ത്രണം വിട്ട ബോട്ട് വേളാങ്കണ്ണി പള്ളിക്കു സമീപം മണ്ണില്‍ ഉറച്ചു. ബോട്ടിലുണ്ടായിരുന്ന പതിഞ്ചോളം മത്സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. മത്സ്യബന്ധനവലയും അപകടത്തില്‍ നഷ്ടപ്പെട്ടു. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ റെസ്‌ക്യൂ ബോട്ടിന് മുനമ്പം അഴി മുറിച്ചുകടക്കാനായിട്ടില്ല. മത്സ്യബന്ധനത്തിനു പുറപ്പെടാൻ ആവശ്യമായ സജ്ജീകരണം ഒരുക്കിയതിനാല്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്നതിനാലാണ് നിയന്ത്രണം മറികടന്ന് ബോട്ടുകള്‍ കടലിൽ ഇറങ്ങിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മഴ താങ്ങാവുന്നതാണെങ്കിലും കാറ്റിനെ അതിജീവിക്കാന്‍ സാധിക്കുന്നില്ലെന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടലിലേക്ക് എറിയുന്ന വലകള്‍ പതിന്മടങ്ങ് ശക്തിയില്‍ തിരിച്ചെത്തുകയാണ്. വരും മണിക്കൂറുകളില്‍ കടല്‍ ശാന്തമാകുമെന്ന് കരുതിയെങ്കിലും സ്ഥിതി മോശമാകുന്ന സാഹചര്യത്തില്‍ കരയിലേക്ക് തിരിക്കുകയായിരുന്നെന്ന്​ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. Boat മുനമ്പത്തുനിന്ന്​ മത്സ്യബന്ധനത്തിനുപോയ കാതറിന്‍ എന്ന ബോട്ട് മണ്ണില്‍ ഉറച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.