അങ്കമാലിയിൽ സുരക്ഷ മുന്നൊരുക്ക യോഗം

അങ്കമാലി: കനത്ത മഴയെ തുടര്‍ന്ന് മണ്ഡലത്തിലെ സുരക്ഷ മുന്നൊരുക്കം വിലയിരുത്താന്‍ റോജി എം.ജോണ്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഏകോപനത്തോടെ സുരക്ഷ മുന്‍കരുതലുകൾ സ്വീകരിക്കാൻ എം.എല്‍.എ നിർദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട സുരക്ഷ ഉപകരണങ്ങള്‍ എത്തിക്കുക, മാഞ്ഞാലിത്തോട്ടില്‍ അടിയന്തര ഫ്ലോട്ടിങ് എക്സ്കവേറ്റർ ഏര്‍പ്പെടുത്തുക, നീരൊഴുക്ക് സുഗമമാക്കാൻ കാനകളിലെയും തോടുകളിലെയും തടസ്സങ്ങള്‍ നീക്കംചെയ്യുക, അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുക, തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തര ഇടപെടല്‍ നടത്തുക, സ്വകാര്യ ഭൂമിയില്‍ അപകട സാഹചര്യത്തില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുക തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു. EA ANKA 3 MLA കനത്ത മഴയെത്തുടർന്ന് അങ്കമാലിയിൽ നടപ്പാക്കേണ്ട സുരക്ഷ ക്രമീകരണങ്ങളെ സംബന്ധിച്ച അവലോകന യോഗത്തിൽ റോജി എം.ജോൺ എം.എൽ.എ സംസാരിക്കുന്നു aten: നല്ല മഴപ്പടങ്ങൾമാത്രം use ചെയ്താൽ മതി, ഫയലിന്‍റെ കൂടെയുള്ളതിൽ നല്ലത്​ മാത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.