കൊച്ചി: കേരളത്തിലെ കാർഷിക, ഭക്ഷ്യോൽപന്നങ്ങൾക്ക് മികച്ച വിപണിസാധ്യത ലഭ്യമാക്കാമെന്ന് ദുബൈ മൾട്ടി കമോഡിറ്റിസ് സെന്റർ (ഡി.എം.സി.സി) എക്സിക്യൂട്ടിവ് ചെയർമാനും സി.ഇ.ഒയുമായ അഹമദ് ബിൻ സുലായേം. ദുബൈ കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങളും വിപണന സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈ മൾട്ടി കമോഡിറ്റിസ് സെന്റർ (ഡി.എം.സി.സി), ഗവൺമെന്റ് ഓഫ് ദുബൈ അതോറിറ്റി ഫോർ കമോഡിറ്റിസ് ട്രേഡ് ആൻഡ് എന്റർപ്രൈസ് എന്നിവരുടെ സഹകരണത്തോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംഘടിപ്പിച്ച രാജ്യാന്തര റോഡ് ഷോ - മെയ്‌ഡ് ഫോർ ട്രേഡ് ലൈവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിക്കി കേരള ചെയർമാൻ ദീപക് എൽ. അസ്വാനി, ജോയന്‍റ് ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് കെ.എം. ഹരിലാൽ എന്നിവർ സംസാരിച്ചു. പാനൽ ചർച്ചയിൽ ഡി.എം.സി.സി എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജീവ് ദത്ത, അബാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ റിയാസ് അഹമ്മദ്, പേൾ ഇൻവെസ്റ്റ്മെന്‍റ് സി.ഇ.ഒ മുഹമ്മദ് റാഫി, റിയ ഗ്രൂപ് ഡയറക്ടർ തോമസ് മത്തായി, ഫിക്കി കേരള മേധാവി സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.