പെരിയാറിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം മുളവുകാട്ട്​ കണ്ടെത്തി. മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തിൽ വീട്ടിൽ നവാസിന്റെ മകൻ ബിലാൽ എന്ന നിസാമുദ്ദീനെയാണ് (24) കഴിഞ്ഞ മാസം 31ന് കാണാതായത്. ആലുവ അഗ്നിരക്ഷ സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൂന്നാം ദിവസമാണ് മൃതദേഹം ലഭിച്ചത്. ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷ്, രണ്ട് യുവതികൾ എന്നിവർക്കൊപ്പമാണ് ഇയാൾ മണപ്പുറത്തെത്തിയത്. യുവതികളെ കടവിൽ ഇരുത്തിയ ശേഷമാണ് ബിലാലും പ്രജീഷും കുളിക്കാനിറങ്ങിയത്. ബിലാൽ മറുകരയി​ലേക്ക് നീന്തിയപ്പോൾ മധ്യഭാഗത്തുവെച്ച് അവശനായി മുങ്ങിപ്പോയി. മട്ടാഞ്ചേരി, എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലായി ബിലാലിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. കാപ്പ പ്രകാരവും പിടിയിലായിട്ടുണ്ട്. മാതാവ്: ഷാഹിദ. സഹോദരി: ഷനാസ്. ക്യാപ്ഷൻ ekd nisamudheen 24 alv നിസാമുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.