യു.സി കോളജിൽ വായനവാരാഘോഷം

ആലുവ: യു.സി കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വായനവാരാഘോഷം മുന്‍ മേധാവി പ്രഫ. വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് അധ്യക്ഷതവഹിച്ചു. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. വിധു നാരായൺ, വിദ്യാർഥികളായ പി.എസ്. ആശ, സി. ആദിത്യ എന്നിവർ സംസാരിച്ചു. ബിരുദ വിദ്യാർഥിനി എയ്ഞ്ചൽ ഷാജി പുസ്തക പരിചയം നടത്തി. വൈശാഖ് മുരളി, അഞ്ജു ഷാജു എന്നിവർ കവിതകള്‍ അവതരിപ്പിച്ചു. ക്യാപ്ഷൻ ea yas9 ucc യു.സി കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വായനവാരാഘോഷം പ്രഫ. വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.