പള്ളിക്കര: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീനും മദ്റസ മാനേജ്മെന്‍റ് പെരിങ്ങാല റേഞ്ചിന്റെയും ആഭിമുഖ്യത്തിൽ പ്രവാചക നിന്ദക്കെതിരെ നടത്തി. പള്ളിക്കര ജുമാമസ്ജിദിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി പെരിങ്ങാലയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പെരിങ്ങാല റേഞ്ച് പ്രസിഡൻറ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ആലുവ സെൻട്രൽ ജുമാമസ്ജിദ് ഇമാം അൻവർ മുഹ്യിദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സിദ്ദീഖ് ഹാജി അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ കെ.കെ. മീതീൻ, മുസലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, ബക്കർ ഹാജി, ഉസ്മാൻ മാത്രക്കാട്ട്, അബ്ദുൽ അസീസ് ബാഖവി, വിവിധ ഇമാമുമാരായ റഷീദ് സഖാഫി, മിദ്ലാജ് ഹാഫിള് ജലാലി, സുലൈമാൻ ബാഖവി, മജീദ് അഹ്സനി, നാസറുദ്ദീൻ ബാഖവി, അബദുൽ റഹീം വഹമ്പി, പി.കെ. അബൂബക്കർ, എം.എസ്. അലിയാർ എന്നിവർ സംസാരിച്ചു. റഫ്സൽ ഫൈസി സ്വാഗതവും അഷ്റഫ് മുരിയങ്കര നന്ദിയും പറഞ്ഞു. em palli 3 പ്രവാചക നിന്ദക്കെതിരെ സമസ്തകേരള ജംഇയ്യതുൽ മുഅല്ലിമീനും മദ്റസ മാനേജ്മെന്‍റ് പെരിങ്ങാല റേഞ്ചും ചേർന്ന് നടത്തിയ പ്രതിഷേധവും പൊതുസമ്മേളനവും റേഞ്ച് പ്രസിഡന്റ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.