അമ്പലപ്പുഴ: ഓടിക്കൊണ്ടിരിക്കെ വാഹനത്തിലുണ്ടായിരുന്ന ഫർണിച്ചറുകള്‍ക്ക് തീപിടിച്ചു. ആര്‍ക്കും പരിക്കില്ല. ദേശീയപാതയിൽ പറവൂർ ജങ്ഷന് സമീപം വെള്ളിയാഴ്ച രാത്രിയാണ് അപകടം. വീട് മാറുന്നതിന്‍റെ ഭാഗമായി കാസകോടുനിന്ന് ഫർണിച്ചറുമായി കരുനാഗപ്പള്ളിയിലേക്ക് പോയ മിനി ലോറിയിലാണ് തീ പിടിച്ചത്. ലോറിയിലുണ്ടായിരുന്ന ഫർണിച്ചറുകള്‍ക്ക് തീ പിടിക്കുന്നതുകണ്ട് പിന്നാലെ വന്ന വാഹനങ്ങളിലെത്തിയവരാണ് ഡ്രൈവറെ വിവരം അറിയിച്ചത്. വാഹനം ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. വിവരമറിഞ്ഞ് ആലപ്പുഴയില്‍നിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാ സംഘവുമെത്തി. കത്തിക്കൊണ്ടിരുന്ന ഫർണിച്ചറുകള്‍ വാഹനത്തില്‍നിന്ന് നീക്കി തീ അണച്ചു. സംഭവത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ പഴയനടക്കാവ് റോഡ് വഴി തിരിച്ചുവിട്ട് ഗതാഗതം നിയന്ത്രിച്ചു. (ദേശീയപാതയിൽ മിനിലോറിയിൽ കൊണ്ടുപോയ ഫർണിച്ചറുകള്‍ക്ക് തീപിടിച്ചപ്പോള്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.