മുളന്തുരുത്തി: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജീവനക്കാരുടെ കുറവ് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ അടിയന്തരമായി രണ്ട് ഡോക്ടർമാരെ കൂടി വർക്കിങ് അറേഞ്ച്മെന്റിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എം.എൽ.എ ജില്ല മെഡിക്കൽ ഓഫിസർക്ക് നിവേദനം നൽകി. മുളന്തുരുത്തി പ്രൈമറി ഹെൽത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയിട്ടും ആരോഗ്യ വകുപ്പ് ഇതുവരെയും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.