റോട്ടറി ക്ലബ് പ്രസിഡന്റ് പുരസ്കാരം റോജസ് ജോസിന്

ആലപ്പുഴ: ഈ വർഷത്തെ റോട്ടറി 3211 ഡിസ്ട്രിക്ട്​ ഫൈസ്റ്റാർ റൊട്ടേറിയൻ പുരസ്കാരവും റോട്ടറി സോൺ 22ലെ ബെസ്റ്റ് പ്രസിഡന്റിനുള്ള പുരസ്കാരവും റൊട്ടേറിയൻ റോജസ് ജോസിന് ലഭിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളടങ്ങിയ റോട്ടറി ഡിസ്ട്രിക്ട്​ തലത്തിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ പ്രസിഡന്റാണ് റോജസ് ജോസ്. ജീവകാരുണ്യ, സാമൂഹിക മേഖലയിലെ മികച്ച പ്രവർത്തനങ്ങളിലൂടെ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന് അഞ്ച് ഡിസ്ട്രിക്ട് അവാർഡുകളും ഒമ്പത്​ സോണൽ അവാർഡുകളും ലഭിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീനിവാസൻ അവാർഡുകൾ വിതരണം ചെയ്തു. ആലപ്പുഴ ആൽഫ അക്കാദമിയുടെയും ജീൻസ് ഇന്റഗ്രേറ്റഡ് സ്കൂളിന്റെയും മാനേജിങ് ഡയറക്ടറാണ് റോജസ് ജോസ്. ഭാര്യ ജിൻസി റോജസ്. മക്കൾ: റോസ്മരിയ റോജസ്, എയ്ഞ്ചലിൻ റോജസ്, ഇവാൻജെലിൻ റോജസ്. photos Z:\FRI\0Ads\ EKG ADS KOCHI...PURASKAARAM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.