പ്രതിപക്ഷം അക്രമസമരം അവസാനിപ്പിക്കണം -രാമചന്ദ്രൻ കടന്നപ്പള്ളി

കൊച്ചി: മുഖ്യമന്ത്രിയെ നേരിട്ട് ആക്രമിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും ഇതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. കോൺഗ്രസ്‌ (എസ്) ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത്​ കേസിലെ ഒരു പ്രതിയുടെ വിശ്വാസ്യതയില്ലാത്ത വാക്കുകൾക്ക് പിന്നാലെ പോകുന്ന പ്രതിപക്ഷം ജനങ്ങളുടെ മുന്നിൽ അപഹാസ്യരാവുകയാണ്​. കോൺഗ്രസ്‌ (എസ്) ജില്ല പ്രസിഡന്റ്‌ ബി.എ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി.ആർ. വത്സൻ, അനിൽ കാഞ്ഞിലി, ഐ. ഷിഹാബുദ്ദീൻ, വി.വി. സന്തോഷ്‌, ജൂബി എം. വർഗീസ്, എ.എസ്. അമൽ, കെ.ജെ. ബേസിൽ, പി.ടി. അജിത് കുമാർ, എൻ.ഐ. പൗലോസ്, വർഗീസ് മറ്റം, ടി.എസ്. ജോൺ, പോൾ പേട്ട, ആന്റണി സജി, കൃഷ്ണകുമാർ, രമ്യ ഷിയാസ്, എം. ജീവകുമാർ എന്നിവർ സംസാരിച്ചു. er con s കോൺഗ്രസ്‌ (എസ്) ജില്ല നേതൃയോഗം സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.