ബധിര വിദ്യാലയത്തിൽ വായനശാല തുറന്നു

തിരുവല്ല: വായന വാരാചരണത്തിന്റെ ഭാഗമായി സി.എസ്.ഐ . തുടർന്ന് നടന്ന സമ്മേളനം തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റീന വർഗീസ് അധ്യക്ഷത വഹിച്ചു. സീനിയർ പത്രപ്രവർത്തകൻ വർഗീസ് സി. തോമസ് മുഖ്യസന്ദേശം നൽകി. നഗരസഭ കൗൺസിലർ എം.ആർ. ശ്രീജ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വായന വാരാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ് ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹയർസെക്കൻഡറി വിഭാഗത്തിൽ പത്തനംതിട്ട പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ വി. ലക്ഷ്മി പ്രിയയും ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ അലോന മണിയപ്പൻ, വൃന്ദ എസ് (ഇരുവരും ബധിര വിദ്യാലയം) സമ്മാനങ്ങൾ ഏറ്റുവാങ്ങി. ബർ സാർ ടോം ജെ. സക്കറിയ, ഹെഡ്മിസ്ട്രസ് സുഷാ സൂസൻ ജോർജ്, സ്റ്റാഫ്‌ സെക്രട്ടറി റോയ് വർഗീസ് ഇലവുങ്കൽ, സോണി ഗബ്രിയേൽ, അനിൽ പി. ജേക്കബ് എന്നിവർ പ്രസംഗിച്ചു. ````````````````` PTL50library സി.എസ്.ഐ ബധിര വിദ്യാലയത്തിൽ വായനശാലയുടെ ഉദ്​ഘാടനം തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.