പല്ലാരിമംഗലം പഞ്ചായത്ത്‌ ബഡ്‌സ് സ്കൂളിന് പുതിയ വാഹനം 

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത്‌ ബഡ്‌സ് സ്കൂളിന് പുതിയ വാഹനമായി. ജില്ല കുടുംബശ്രീ മിഷനിൽനിന്ന്​ ലഭിച്ച 15 ലക്ഷവും പഞ്ചായത്ത്​ വകയിരുത്തിയ അഞ്ചുലക്ഷം രൂപയും ഉപയോഗിച്ച്​ വാങ്ങിയ 27 സീറ്റുള്ള ബസിന്റെ ഫ്ലാഗ്ഓഫ് ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പി.എ.എം. ബഷീർ, വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത്‌ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻമാരായ സഫിയ സലിം, കെ.എം. അബ്ദുൽ കരീം, സീനത്ത് മൈതീൻ തുടങ്ങിയവർ പങ്കെടുത്തു. EM KMGM 2 Bus പല്ലാരിമംഗലം പഞ്ചായത്ത്‌ ബഡ്‌സ് സ്കൂൾ ബസിന്റെ ഫ്ലാഗ്ഓഫ് ആന്റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.