ലോഡ്​ജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

\BATTN PT\B ലോഡ്​ജിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ ആലപ്പുഴ: ലോഡ്​ജിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നെല്ലിക്കുന്ന് മുരിപ്പേല്‍ ജിനു ജെ. ജോയിയാണ്​ (31) മരിച്ചത്. ഒരു സ്ത്രീക്കും മൂന്ന് വയസ്സുള്ള കുട്ടിക്കുമൊപ്പം കഴിഞ്ഞ 20നാണ്​ ജിനു ആലപ്പുഴയിലെ കളപ്പുരയിലുള്ള ലോഡ്​ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാവിലെ സ്ത്രീയും കുട്ടിയും പുറത്തേക്ക് പോയി. 8.30ന് ഇവർ മടങ്ങിയെത്തിയപ്പോൾ ജിനുവിനെ മുറിയിൽ കണ്ടില്ല. ശുചിമുറി തുറന്നപ്പോൾ കൈലിമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ലോഡ്​ജ്​ അധികൃതർ നോർത്ത് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ സ്വദേശിയായ യുവതിയും കുട്ടിയും ഒന്നര വർഷമായി ജിനുവിനോടൊപ്പമായിരുന്നു എന്ന് നോർത്ത് പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.