കൊച്ചി: ഗാന്ധിനഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലെ കാറുകൾക്ക് കേടുപാടു പറ്റി. ഉച്ചയ്ക്ക് മൂന്നിനാണു സംഭവം. ഇരുമ്പു പൈപ്പുകൾ കൊണ്ടു നിർമിച്ച കാർ ഷെഡ് കാലപ്പഴക്കത്തിൽ തകർന്നു വീണതാണെന്നു കരുതുന്നു. ആറു കാറുകളും രണ്ട് ഇരുചക്ര വാഹനങ്ങളും ഇതിനിടയിൽ പെട്ടു. ഗാന്ധിനഗർ ഫയർ ഓഫിസർ രാമകൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി ഷെഡ് ഉയർത്തിയാണ് കാറുകൾ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.