തുറമുഖത്ത് സ്വതന്ത്ര സമര നേതാക്കളുടെ മൺശിൽപം

മട്ടാഞ്ചേരി: സ്വാതന്ത്ര്യ സമര നായകരുടെ മുഖങ്ങൾ മണ്ണിൽ തീർത്ത് ശിൽപി. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി തുറമുഖത്തെ സർക്കാർ വിദ്യാലയ മുറ്റത്താണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ,ജവഹർലാൽ നെഹറു ,സരോജിനി നായിഡു ,സുഭാഷ് ചന്ദ്ര ബോസ് ,സർദാർ വല്ലഭായ് പട്ടേൽ തുടങ്ങിയ നേതാക്കളുടെ മണ്ണിൽ തീർത്ത ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത്. കൂടാതെ 75 സ്വതന്ത്ര സമര സേനാനികളുടെ കാരിക്കേച്ചറുകളും പ്രദർശനത്തിനുണ്ട്. ഭിന്ന ശേഷി കലാകാരനായ അഞ്ജൻ സതീഷാണ് ഇവ വരച്ചിരിക്കുന്നത്. മണൽ ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത് പയ്യന്നൂർ സ്വദേശി ദീപക്കാണ്. പ്രദർശനം തുറമുഖ അതോരിറ്റി ചെയർപേഴ്സൺ ഡോ: എം.ബീന ഉദ്ഘാടനം ചെയ്തു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.