പറവൂരിൽ‍‍ അഞ്ചിടത്ത് ഹൈമാസ്റ്റ് ലൈറ്റുകള്‍‍‍ സ്ഥാപിക്കും

പറവൂര്‍: നഗരസഭ പരിധിയിൽപെട്ട അഞ്ച് പ്രധാനപ്പെട്ട കവലകളില്‍ ഹൈമാസ്റ്റ് - മിനിമാസ്റ്റ് ലൈറ്റുകള്‍‍ സ്ഥാപിക്കാനുള്ള നടപടി‍ സ്വീകരിച്ചുവരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍‍ അറിയിച്ചു. രാത്രി വെളിച്ചം തീരെ കുറഞ്ഞ മുനിസിപ്പാലിറ്റിയിലെ പ്രധാന കവലകളായ കെ.എസ്.ആര്‍.ടി.സി പഴയ സ്റ്റാന്‍ഡിലുള്ള കെ.ആര്‍.വി. ജയന്‍ ഷോപ്പിങ്​ കോംപ്ലക്സ്, പുല്ലംകുളം കവലയിലുള്ള ചിത്രാഞ്ജലി തിയറ്ററിന് മുന്‍വശം, മൂന്ന് റോഡുകള്‍ ചേരുന്ന വാണിയക്കാട് കവല, പെരുവാരം ക്ഷേത്രത്തിന് കിഴക്കുവശം നാല് റോഡുകള്‍ വന്നുചേരുന്ന കവല, പെരുവാരം പടിഞ്ഞാറുവശം മൂന്ന് റോഡുകള്‍ വന്നുചേരുന്ന കവല എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. എം.എല്‍.എയുടെ ആസ്തി വികസന സ്കീമില്‍‍പെടുത്തി ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന്​ കലക്ടർക്ക് നിര്‍ദേശം നൽകിയതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.