കൊച്ചി: അടുത്ത വര്‍ഷത്തേക്കുള്ള ഹോര്‍മിസ് മെമ്മോറിയൽ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ് നേടിയ വിദ്യാർഥികളെ ഫെഡറല്‍ ബാങ്ക് പ്രഖ്യാപിച്ചു. 159 വിദ്യാര്‍ഥികള്‍ക്കാണ് പ്രഫഷനല്‍ കോഴ്‌സ് പഠനത്തിന് സ്‌കോളര്‍ഷിപ് ലഭിക്കുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള ഒന്നാം വര്‍ഷ എം.ബി.ബി.എസ്, എൻജിനീയറിങ്, ബി.എസ്സി നഴ്‌സിങ്, എം.ബി.എ, ബി.എസ്സി (ഓണേഴ്‌സ്), കാര്‍ഷിക സര്‍വകലാശാലകള്‍ നടത്തുന്ന അഗ്രികള്‍ചറല്‍ സയന്‍സുമായി ചേര്‍ന്നുള്ള കോർപറേഷന്‍ ആൻഡ് ബാങ്കിങ് ഉൾപ്പെടെയുള്ള അഗ്രികള്‍ചര്‍ (ബി.എസ് സി) എന്നീ കോഴ്‌സുകള്‍ക്കുള്ള വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ശ്രവണ, കാഴ്ച, സംസാര ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ദുര്‍ബലമായ സാമൂഹിക, സാമ്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രഫഷനല്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ സാധ്യമാക്കുക ലക്ഷ്യമിട്ടാണ് ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസിന്‍റെ സ്മരണക്ക് സ്‌കോളര്‍ഷിപ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.