കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുതിയ പ്രോ- വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രഫ. എം.വി. നാരായണൻ പ്രോ-വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മിയെ നിർദേശിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു. സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിൽ സംസ്കൃതം വേദാന്തവിഭാഗം പ്രഫസറും റിസർച് ആൻഡ് ഡെവലപ്മെന്‍റ് സെൽ ഡയറക്ടറുമാണ്. 25 വർഷത്തെ സർവകലാശാല അധ്യാപന പരിചയമുള്ള ഡോ. മുത്തുലക്ഷ്മി, സർവകലാശാലയുടെ ഇന്ത്യൻ മെറ്റാഫിസിക്സ് ഫാക്കൽറ്റി ഡീനും സംസ്കൃതം വേദാന്തവിഭാഗം അധ്യക്ഷയുമായിരുന്നു. നിലവിൽ മധുര കാമരാജ്, ശ്രീ ശങ്കരാചാര്യ, എം.ജി, കേരള, ശ്രീനാരായണ ഓപൺ സർവകലാശാലകളിൽ സംസ്കൃതം പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. 2008ൽ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വാഗ്ഭടാനന്ദൻ സ്ഥാപിച്ച കേരള ആത്മവിദ്യാസംഘം പ്രസിദ്ധീകരിക്കുന്ന ആത്മവിദ്യ മാഗസിന്‍റെ ഉപദേശക സമിതി അംഗം, സാൻസ്ക്രിപ്റ്റ് റിസർച് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന യു.ജി. സി അംഗീകൃത റിസർച് ജേണൽ 'കിരണാവലി'യുടെ പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. മുത്തുലക്ഷ്മി നാല് പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചാലക്കുടി സ്വദേശികളായ പരേതരായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപാടിന്‍റെയും വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്. ചിത്രം ഡോ.മുത്തുലക്ഷ്മി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.