കാലടി: അധ്യാപനം ഗവേഷകരില്‍ അടിച്ചേല്‍പ്പിച്ച് കരാര്‍ അധ്യാപകരെ പിരിച്ചു വിടാനുള്ള നീക്കത്തിനെതിരെ കാലടി സര്‍വകലാശാലക്ക് മുന്നില്‍ യുനൈറ്റഡ് ആക്ഷന്‍ ഗസ്റ്റ് ലക്ചറേഴ്സ്(യു.എ.ജി.എല്‍.എഫ്) ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷം ഭരിക്കുന്ന സിന്‍ഡിക്കേറ്റ് ഇത്തരമൊരു നയം സ്വീകരിക്കുന്നത് വഞ്ചനയാണെന്ന് അവർ പറഞ്ഞു. യു.എ.ജി.എൽ.എഫ് സംസ്‌കൃത സര്‍വകലാശാല കണ്‍വീനര്‍ ഡോ.കെ.എന്‍.ലീല അധ്യക്ഷത വഹിച്ചു. സേവ് എജുക്കേഷന്‍ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്. ഹരികുമാര്‍, സംസ്ഥാന കണ്‍വീനര്‍ വിദ്യ.ആര്‍.ശേഖര്‍, ഡോ. എസ്.അലീന, ആര്‍.ലക്ഷ്മി, ഡോ.കവിത, ഡോ.എം.കെ. രമ എന്നിവര്‍ പ്രസംഗിച്ചു. ഡോ.സന്ധ്യ, ഡോ.അനുപമ, ഡോ.മിഥുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.