പറവൂർ: കെടാമംഗലം പപ്പുക്കുട്ടിയുടെ പേരിലുള്ള പ്രഥമ കാവ്യശ്രേഷ്ഠ അവാർഡ് ബാലസാഹിത്യകാരൻ കുസുംഷലാൽ ചെറായിക്ക് എൻ.എം. പിയേഴ്സൺ നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് അജിത്ത് കുമാർ ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. ഗോപകുമാർ സുദർശനം രചിച്ച 'ചന്ദ്രമോഹം' എന്ന കാവ്യസമാഹാരം ഐ.എസ് കുണ്ടൂരും ജിബി ദീപക് രചിച്ച ഹിന്ദി സാഹിത്യത്തിലെ 'പെണ്ണെഴുത്തുകാർ' എന്ന പുസ്തകം പറവൂർ ബാബുവും പ്രകാശിപ്പിച്ചു. പഞ്ചായത്ത് അംഗം കെ.എൻ. വിനോദ്, ചിത്രകാരൻ സാജു തുരുത്തിൽ, ജയകുമാർ ഏഴിക്കര, ശിവകുമാർ മേനോൻ, വിവേകാനന്ദൻ മുനമ്പം, കുസുംഷലാൽ ചെറായി, പറവൂർ ബാബു, വി.എസ്. അനിൽ എന്നിവർ സംസാരിച്ചു. ചിത്രം EA PVR kavyasreshta 2 കെടാമംഗലം പപ്പുക്കുട്ടി പ്രഥമ കാവ്യശ്രേഷ്ഠ പുരസ്കാരം കുസുംഷലാൽ ചെറായിക്ക് എൻ.എം. പിയേഴ്സൺ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.