ഇടമലയാർ ട്രൈബൽ ഹോസ്റ്റൽ പ്രവർത്തനമാരംഭിക്കണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​

കൊച്ചി: അറക്കാപ്പ് നിവാസികൾക്ക് വാസയോഗ്യമായ ഭൂമി ലഭ്യമാക്കാനും ഇടമലയാർ ട്രൈബൽ ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ച് ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​. സമഗ്ര പുനരധിവാസ പാക്കേജ് വാഗ്​ദാനങ്ങളിൽ മാത്രം ഒതുങ്ങിയെന്നും ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ്​ മുഫീദ് കൊച്ചി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ ഷിറിൻ സിയാദ്, നസീഫ് എടയപ്പുറം, വൈസ് പ്രസിഡന്‍റുമാരായ മനീഷ് ഷാജി, അംജദ് എടത്തല, അസ്ഹർ ചൂർണക്കര തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.