കളമശ്ശേരി: സമയക്രമത്തെക്കുറിച്ചുള്ള തർക്കം കൈയാങ്കളിയായി. നടുറോഡിൽ ബസ് ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. ദേശീയപാതയിൽ ടോൾ ബസ്സ്റ്റോപ്പിന് സമീപം രാവിലെ ഒമ്പതരയോടെയാണ് സംഭവം. ആലുവ-എറണാകുളം ഭാഗത്തേക്കുള്ള കുമ്പളങ്ങി, തേവര റൂട്ടിൽ ഓടുന്ന ബസുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് രണ്ട് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ജീവനക്കാരായ പെരുമ്പടപ്പ് സ്വദേശി കട്ടത്തറ സഹീർ (25), ചെല്ലാനം സ്വദേശി കളത്തുംമുറി അനന്തു (23), പള്ളുരുത്തി സ്വദേശി കട്ടങ്ങാഴത്ത് ഗുരുദത്ത് (21), വെങ്ങോല സ്വദേശി കറുക്കഞ്ചേരി മുഹമ്മദ് റിയാസ് (42) എന്നിവർക്കെതിരെ കേസെടുത്തു. റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.