പറവൂർ: വായന പക്ഷാചരണത്തിൽ ഗവ. ആയുർവേദാശുപത്രിയിൽ 'പുസ്തകക്കൂട്' ഒരുക്കി മഹാത്മാ റീഡിങ് ക്ലബ് ആൻഡ് ലൈബ്രറി. ആശുപത്രിയിലെത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്നതിനാണ് സൗകര്യം ഏർപ്പെടുത്തിയത്. പുസ്തകക്കൂടും, ഡോ. പി.എൻ. പണിക്കർ അനുസ്മരണവും സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് ജെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിധിൻ മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോ. പി.ആർ. ഷാജി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. പത്മകുമാരി, ലൈബ്രറി സെക്രട്ടറി എം.എസ്. രാജേഷ്, ജോയന്‍റ് സെക്രട്ടറി കെ.ആർ. ടിറ്റോ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vayana 3 പറവൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മഹാത്മ റീഡിങ് ക്ലബ് ആൻഡ് ലൈബ്രറി ഒരുക്കിയ പുസ്തക്കൂട് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.