സ്‌കൂട്ടർ യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കണ്ടന്തറ മൂത്തേടം വീട്ടിൽ അബ്ദുൽ റഹ്മാന്റെ മകൻ പരീത്‌കുഞ്ഞാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ആലുവ-പെരുമ്പാവൂർ ദേശസാത്​കൃത റൂട്ടിൽ മുടിക്കൽ കണിയാംപുരം ജാറത്തിന് മുന്നിലായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ മരിച്ചു. മാതാവ്‌: പരേതയായ ഫാത്തിമ. ഭാര്യ: ഹസീന. മക്കൾ: നിഹാല പരീത്, മുഹമ്മദ് സിനാൻ, അമാൻ അബ്ദുറഹിമാൻ. മരുമകൻ: അജ്മൽ. ekd pareedkunju 48 pbvr 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.