മറ്റൂർ–കൈപ്പട്ടൂർ റോഡ് അപകട മേഖലയാവുന്നു

കാലടി: മറ്റൂർ-കൈപ്പട്ടൂർ റോഡ് സ്ഥിരം അപകട മേഖലയാവുന്നു. തുടർച്ചയായ അപകടങ്ങൾ നടന്നിട്ടും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയുണ്ട്. വെള്ളിയാഴ്ച രാത്രി ഈ റോഡിൽ അലക്ഷ്യമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങളിൽ ഒരാൾ മരിച്ചിരുന്നു. മലയാറ്റൂർ ഗോതമ്പ് റോഡ് കളപ്പുരയ്ക്കൽ വീട്ടിൽ രാജുവി‍ൻെറ മകൻ ശ്രീരാജാണ്​ (22) മരിച്ചത്​. പുതുതായി നിർമിച്ച റോഡാണിത്. ക്രഷറുകളും പാറമടകളും എല്ലുപൊടി കമ്പനിയും അരിമില്ലുകളും അടക്കം നിരവധി വ്യവസായ സ്ഥാപനങ്ങൾ റോഡിന് ഇരുവശവും പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്ന ടോറസുകളും ലോറികളും റോഡിൽ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണം. സാമൂഹികവിരുദ്ധർ മാലിന്യം വിലച്ചെറിയുന്നതിനാൽ തെരുവുനായ്​ ശല്യവും കൂടുതലാണ്. നായ്ക്കൂട്ടം കൂട്ടത്തോടെ റോഡിലൂടെ ഓടുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. രാത്രി തെരുവുവിളക്കുകളും കത്തുന്നില്ല. ചിത്രം-- മറ്റൂർ- കൈപ്പട്ടൂർ റോഡിൽ ചെമ്പിച്ചേരി ഭാഗത്ത് കെ.ജി.പി എല്ലുപൊടി കമ്പനിക്ക് മുന്നിൽ നടന്ന വാഹനാപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.