നഗരത്തിൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

കൊച്ചി: പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് ഒമ്പത് പവ‍ൻെറ സ്വർണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം. പനമ്പിള്ളിനഗറിലെ പാർക്കിന് സമീപം താമസിക്കുന്ന റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥ‍ൻെറ വീട്ടിലാണ് കവ‌ർച്ച നടന്നത്. വീട്ടുകാർ രണ്ടാഴ്ചയായി ചെന്നൈയിലുള്ള മകനൊപ്പമായിരുന്നു. ചെടി നനയ്ക്കാൻ എത്തിയ വീട്ടുജോലിക്കാരി വാതിൽ പൊളിഞ്ഞുകിടക്കുന്നതുകണ്ട് വിവരം വീട്ടുടമയെ അറിയിക്കുകയും അവർ സൗത്ത്​ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.