ലഹരി വസ്തുക്കൾക്കെതിരെ പ്രതിജ്ഞയെടുത്ത്​ വിദ്യാർഥികൾ ​

ആലുവ: റൂറൽ ജില്ല പൊലീസിന്‍റെ നേതൃത്വത്തിൽ ലഹരി വസ്തുക്കൾക്കെതിരെ പ്രതിരോധം തീർത്ത് റൂറൽ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. നാർകോട്ടിക്ക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ അരവിന്ദൻ ഒൺലൈൻ വഴി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി കെ.കാർത്തിക് അധ്യക്ഷത വഹിച്ചു. നാർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി.ഷംസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.റാഫി, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ er yas1 Sp റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലഹരി വസ്തുക്കൾക്കെതിരെ വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.