ഒ.ആര്‍.സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷിക്കാം

കൊച്ചി: വനിത ശിശു വികസന വകുപ്പ് ജില്ല ശിശു സംരക്ഷണ യൂനിറ്റ് വഴി നടപ്പാക്കുന്ന ഔവർ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രൻ (ഒ.ആർ.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയവും പരിശീലന മേഖലയിൽ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും. എം.എസ്.ഡബ്ല്യു പഠിക്കുന്ന അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. എറണാകുളം ജില്ലക്കാരായ അപേക്ഷകര്‍ വെള്ളപ്പേപ്പറിൽ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫിസർ, ജില്ല ശിശു സംരക്ഷണ യൂനിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ 20ന് മുമ്പ്​ അപേക്ഷിക്കണം. ഫോൺ: 7907218389, 8304983987.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.