വിത്തുൽപാദന കേന്ദ്രത്തിൽ കുരുമുളക് തൈ വിൽപനക്കൊരുങ്ങി

കൊച്ചി: ജില്ല പഞ്ചായത്തിന് കീഴിലെ ഒക്കലിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ 50,000 കുരുമുളക് തൈ വിൽപനക്ക്​ തയാറായി. തിരുവാതിര ഞാറ്റുവേല സമയത്താണ് കേരളത്തിലെ കർഷകർ കുരുമുളക് തൈ നാടാറ്. മണ്ണിൽ പിടിച്ചുകിട്ടാൻ ഏറ്റവും അനുയോജ്യമായ സമയമായി ഇതിനെ കണക്കാക്കുന്നു. ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 21ഓടെ ആരംഭിക്കും. പന്നിയൂർ, കരിമുണ്ട തുടങ്ങിയ മികച്ച ഉൽപാദനശേഷിയുള്ള ഇനങ്ങളിൽപെട്ട തൈകളാണ് പ്രധാനമായും ഉള്ളത്. ഒരു തൈക്ക് എട്ട് രൂപയാണ് വില. ഫോൺ: 0484 2464941. er6 ഒക്കലിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ തയാറാക്കിയ കുരുമുളക് തൈകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.