ബിസിനസ് ടു ബിസിനസ് മീറ്റ്

കൊച്ചി: സംസ്ഥാന വാണിജ്യ-വ്യവസായ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള - വ്യാപാര്‍ 2022 ശ്രദ്ധേയമാകുന്നു. ഏഴാമത് മേളയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈനിങ്, ഫര്‍ണിഷിങ് ഉല്‍പന്നങ്ങള്‍, റബര്‍, കയര്‍ ഉല്‍പന്നങ്ങള്‍, ആയുര്‍വേദ ഉൽപന്നങ്ങള്‍, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്​ട്രോണിക്‌സ്, കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയ മേഖലകളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസംസ്‌കരണം, കൈത്തറി, വസ്ത്രങ്ങള്‍ എന്നിവയുടെ ഉല്‍പന്നങ്ങളും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും മേളക്കുണ്ട്. വേഗത്തിൽ മേളയുടെ ലോഗോ ഉൾപ്പെടെ ഫോട്ടോ പ്രിന്‍റ്​ നൽകുന്ന സെൽഫി റോബോ മേളയിലെ മുഖ്യ ആകർഷണമാണ്. ചേന്ദമംഗലം കൈത്തറിയുടെ തറി യൂനിറ്റും ഉണ്ട്. 18 വരെ നടക്കുന്ന പ്രദർശന വിപണന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.