ബോധവത്കരണ ദിനാചരണം

മൂവാറ്റുപുഴ: നഗരസഭ, സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ നടത്തി. വാഹന പ്രചാരണ ജാഥ മൂവാറ്റുപുഴ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ പി.എൻ. അനി ഉദ്ഘാടനം ചെയ്തു. സിഗ്‌നേചര്‍ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിസ അഷ്‌റഫ്​ നിർവഹിച്ചു. പൊതുസമ്മേളനം നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. പ്രൊബേഷന്‍ ഓഫിസര്‍ ജി. മനോജ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ രാജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിട്ട.ഡെപ്യൂട്ടി കലക്ടര്‍ അനില്‍കുമാര്‍ ക്ലാസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.