കൊച്ചി: ഗവേഷണം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവക്കായി ആദിവാസി ഊരുകളിൽ പ്രവേശിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പിൽനിന്ന് അനുവാദം വാങ്ങണമെന്ന സർക്കാർ ഉത്തരവിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. ഇത് ജനാധിപത്യ വിരുദ്ധമാണെന്ന് പരിഷത്ത് സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. ആദിവാസി വിഭാഗങ്ങൾക്കിടെയിൽ മാവോവാദി, ലഹരി ഉപയോഗം അടക്കമുള്ള പ്രവർത്തനം നിയന്ത്രിക്കുന്നതിനാണ് ഉത്തരവെന്നാണ് വിശദീകരണം. എന്നാൽ, കേരളം പോലൊരു സമൂഹത്തിൽ ആദിവാസികളുടെ മേൽ മാത്രം ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നത് അവരുടെ സ്വയംനിർണയാവകാശത്തെ ചോദ്യം ചെയ്യുന്നതാണ്. ആദിവാസികൾക്കെതിരെ നിലനിൽക്കുന്ന ചൂഷണം അവസാനിപ്പിക്കാൻ നിയമപരമായ ഇടപെടലുകൾ ശക്തമാക്കുകയാണ് വേണ്ടത്. ആദിവാസി സംരക്ഷണത്തിന്‍റെ പേരിൽ ഈ വിഭാഗങ്ങളെ പൊതുസമൂഹത്തിൽനിന്നും ഗവേഷകരിൽനിന്നും അകറ്റുന്നത് അവരെ കൂടുതൽ ഒറ്റപ്പെടുത്തും. ഊരുകളിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തീരുമാനിക്കാനുള്ള ഊരുകൂട്ടങ്ങളുടെയും ഗ്രാമസഭകളുടെയും അധികാരം അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലാ പരിധി കുറഞ്ഞത് ഒരു കിലോമീറ്ററായി നിജപ്പെടുത്തിയ സുപ്രീംകോടതി വിധി അശാസ്ത്രീയമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.