ആലുവയിൽ പ്ലാസ്റ്റിക് നിരോധനം: പരിശോധന കർശനമാക്കി

ആലുവ: ആലുവയെ പ്ലാസ്റ്റിക് വിമുക്ത നഗരമാക്കുന്നതിന്‍റെ ഭാഗമായി നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾക്കെതിരെ നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിശോധന കർശനമാക്കി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽനിന്ന് നിരോധിത ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമലംഘനം നടത്തുന്നവർക്കെതിരെ ആദ്യ തവണ 10,000 രൂപയും രണ്ടാംതവണ 25,000 രൂപയും മൂന്നാംതവണ 50,000 രൂപയും പിഴ ഈടാക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിർമിക്കുകയോ കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ വിൽപന നടത്തുകയോ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.