റോഡ് തകർച്ച; ആലുവ- പെരുമ്പാവൂർ റോഡിൽ യാത്രദുരിതം

കീഴ്മാട്: കുഴികളും വെള്ളക്കെട്ടും മൂലം ആലുവ- പെരുമ്പാവൂർ റോഡിൽ യാത്രദുരിതം. പല ഭാഗങ്ങളിലും കുഴികൾ അപകടക്കെണിയായി മാറി. ആലുവ പമ്പ് കവല മുതൽ മാറമ്പിള്ളി വരെയുള്ള ഭാഗങ്ങളിലാണ് വലുതും ചെറുതുമായ കുഴികളുള്ളത്. മഴയെത്തിയതോടെ കുഴികൾ വലുതായി. പരാതികളെ തുടർന്ന് പൊതുമരാമത്ത് അധികൃതർ ചില ഭാഗങ്ങളിൽ കുഴികൾ അടച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായി. പല ഭാഗങ്ങളിലും അറ്റകുറ്റപ്പണികൾ നടന്നില്ല. ന്യൂ ഇറ ക്ലിനിക്കിന് സമീപം കുഴികൾ അടച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾക്ക് കാരണമായേക്കാവുന്ന ചിന്നിച്ചിതറി കിടക്കുന്ന കരിങ്കൽ ചീളുകളും വെള്ളം കെട്ടിക്കിടക്കുന്ന റോഡിന്റെ സൈഡിൽ ഉള്ള കുഴികളും അടച്ചിരുന്നില്ല. ഇതുമൂലം ഇവിടെ വെള്ളക്കെട്ടുണ്ട്. കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപവും വെള്ളക്കെട്ടാണ്. വാഹനങ്ങൾ കുഴിയിൽ വീണുള്ള അപകടങ്ങൾ പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. മഴ പെയ്താൽ കുഴികൾ കാണാൻ പറ്റാത്ത അവസ്ഥയിൽ അപകടങ്ങൾ പതിവാണ്. ക്യാപ്ഷൻ ea yas6 kuzhi ആലുവ - പെരുമ്പാവൂർ ദേശസാത്​കൃത റോഡിൽ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള വെള്ളക്കെട്ടിൽ ഇറങ്ങിയ താറാവുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.