'പെരിങ്ങാല-കാണിനാട് റോഡ് ശോച്യാവസ്ഥ പരിഹരിക്കണം'

പള്ളിക്കര: പെരിങ്ങാല-കാണിനാട് റോഡ് ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി കുന്നത്തുനാട് പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. പെരിങ്ങാല-പുത്തൻകുരിശ് റോഡിൽ കാണിനാട് വരെയുള്ള റോഡ് ടാറിങ് പൂർത്തിയാക്കിയെങ്കിലും കാണിനാട്-പെരിങ്ങാല റോഡ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലാണ്. അടിയന്തരമായി റോഡ് നന്നാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ഐ. യൂസഫ്, സെക്രട്ടറി കെ.കെ. സാദിഖ്, മണ്ഡലം പ്രസിഡൻറ് കെ.കെ. നൗഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.