ലോക കേരളസഭയിലേക്ക് സിദ്ദീഖ് ഹസ്സൻ

പള്ളിക്കര: ജൂണ്‍ 17 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന മൂന്നാമത് ലോകകേരള സഭയിലേക്ക് ഒമാനില്‍നിന്ന്​ സിദ്ദീഖ് ഹസ്സന്‍ തെരഞ്ഞെടുക്കപ്പെട്ടു. കുന്നത്തുനാട് പള്ളിക്കര പെരിങ്ങാല സ്വദേശിയാണ്. 2018ല്‍ തിരുവനന്തപുരത്തു നടന്ന ഒന്നാം ലോക കേരളസഭയിലും ദുബൈയില്‍ നടന്ന ലോകകേരള സഭയുടെ വാര്‍ഷികത്തിലും പങ്കെടുത്തിരുന്നു. എന്നാല്‍, പിന്നീട് രാഷ്ട്രീയ കാരണങ്ങളാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചപ്പോള്‍ സിദ്ദീഖ്​ ഹസ്സനും ലോക കേരള സഭ അംഗത്വത്തില്‍നിന്ന് രാജിവെച്ചിരുന്നു. തുടർന്ന്​ കോണ്‍ഗ്രസ്-യു.ഡി.എഫ് നേതൃത്വങ്ങളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി, ലോക കേരളസഭ ഫലപ്രദമായി നടത്തുമെന്ന ഉറപ്പിന്മേല്‍ പ്രതിനിധികള്‍ വീണ്ടും സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡ് സമയത്തും മസ്കത്തിലുണ്ടായ ഷഹീന്‍ ചുഴലിക്കാറ്റ് സമയത്തും സിദ്ദീഖ് ഹസ്സന്‍റെ നേതൃത്വത്തില്‍ വലിയ തോതിലുള്ള സാമൂഹിക സേവനമാണ് നടത്തിയത്. കീം പോലുള്ള പ്രവേശന പരീക്ഷകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പരീക്ഷകേന്ദ്രം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സഭയില്‍ ഉന്നയിക്കുമെന്നും സിദ്ദീഖ് ഹസ്സന്‍ പറഞ്ഞു. പടം. സിദ്ദീഖ് ഹസൻ (sedeek Hassan rm palli 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.