വനിതകൾക്ക് സൈക്കിളിങ് പരിശീലനം ആരംഭിച്ചു

(പടം) മരട്: നഗരസഭ 27ാം ഡിവിഷനിൽ ഡിവിഷൻ കൗൺസിലർ സീമ ചന്ദ്രന്റെ നേതൃത്വത്തിൽ മെട്രോ റെസിഡന്‍റ്​സ് അസോസിയേഷന്റെ സഹകരണത്തോടെ വനിതകൾക്കായി സൗജന്യ സൈക്കിളിങ് പരിശീലനം ആരംഭിച്ചു. നഗരസഭ ചെയർമാൻ ആന്റണി ആശാൻ പറമ്പിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മിനി ഷാജി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ബൈസക്കിൾ മേയർ പ്രകാശൻ മുഖ്യാതിഥിയായ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർമാരായ ബിനോയ് ജോസഫ് ലെജു തോമസ്, മെട്രോ റെസിഡന്‍റ്​സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജി. ആന്റണി, ബൈസക്കിൾ പരിശീലകരായ നവാസ്, അൻഷിത, റോസിലി സാബു , സീനത്ത്, ജെഷീന സീനത്ത്, രാജാമണി ഷാജി തുടങ്ങിയവർ സംസാരിച്ചു. EC-TPRA-2 Cycling മരട് നഗരസഭ 27ാം ഡിവിഷനിൽ വനിതകൾക്കായി നടത്തിയ സൗജന്യ സൈക്കിളിങ് പരിശീലനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.