പെരുമ്പാവൂര്‍: കഞ്ചാവ് വില്‍പന നടത്തിയ അന്തര്‍ സംസ്ഥാനക്കാരന്‍ പിടിയിലായി. അസം സ്വദേശി സദ്ദാം ഹുസൈനെയാണ് (25) എക്‌സൈസ് പിടികൂടിയത്. വല്ലം കാഞ്ഞിരക്കാട് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ പെരുമ്പാവൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. അന്തര്‍ സംസ്ഥാനക്കാര്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്നവരില്‍ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളില്‍നിന്ന് 2.180 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. റെജി, പ്രിവന്റിവ് ഓഫിസര്‍ വി.എസ്. ഷൈജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.ജെ. പത്മ ഗിരീശന്‍, ടി.എല്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു. em pbvr 3 Prethi Sadham Husain
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.