പട്ടിമറ്റം: കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പട്ടിമറ്റം നീലിമല 45ാം നമ്പർ അംഗൻവാടിയിൽ 39 വർഷം സേവനമനുഷ്ഠിച്ച കുമാരിക്ക് എ.എൽ.എം.എ.സി കമ്മിറ്റിയും നാട്ടുകാരും പൂർവ വിദ്യാർഥികളും ചേർന്ന് യാത്രയയപ്പ് നൽകി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടി.എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.കെ. മീതീൻ, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ്, സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. പ്രഭാകരൻ, ഷൈജ അനിൽ, ശ്യാമള സുരേഷ്, ബിൻസ, നെസി ഉസ്മാൻ, റാബിയ സലിം, എം.എം. കുഞ്ഞുമുഹമ്മദ്, സൈനുദ്ദീൻ, അംബിക എന്നിവർ സംസാരിച്ചു. സുധീർ ബാബു സ്വാഗതവും പി.ഐ. ബഷീർ നന്ദിയും പറഞ്ഞു. പടം. പട്ടിമറ്റം നീലിമല 45 ാം നമ്പർ അംഗൻവാടിയിൽനിന്ന് വിരമിക്കുന്ന കുമാരിക്ക് നൽകിയ യാത്രയയപ്പ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു (em palli 5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.