കോതമംഗലം: നെല്ലിക്കുഴി ഹൈസ്കൂളിനെ പി.ടി.എയും പഞ്ചായത്തും ചേർന്ന് തകർക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി. ഹൈസ്കൂൾ മന്ദിരം നിർമാണം പൂർത്തീകരിച്ച് തുറന്നുകൊടുത്തിട്ടില്ല. കെട്ടിടത്തിന്റെ കോണിമുറിപോലും ഷീറ്റ് മേയുകയോ വാർക്കാതെയോ ഇട്ടിരിക്കുകയാണ്. ചോർന്നൊലിച്ച് പായലുപിടിച്ച് ജീർണിച്ച അവസ്ഥയിലാണ് കെട്ടിടം. രണ്ട് കോടിയുടെ കെട്ടിട നിർമാണം ഇഴഞ്ഞുനീങ്ങുന്നു. നിർമാണോദ്ഘാടനവും പൂർത്തീകരണ ഉദ്ഘാടനവും നടത്തി ഫലകവും സ്ഥാപിച്ച് കമീഷൻ വാങ്ങി പോകുന്ന സ്ഥിതിയാണ് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ നടക്കാത്തത് പി.ടി.എ പ്രസിഡന്റിന്റെ പിടിവാശിയും തൻ പ്രമാണിത്തവും കാരണമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. 10 വർഷത്തിലധികമായി ഈ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന അയൽവാസിയായ ടീച്ചറെ ഒരുകാരണവും കൂടാതെ മാറ്റി പുതിയ ടീച്ചറെ നിയമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് മുൻ അധ്യാപിക ഹൈകോടതിയെ സമീപിക്കുകയും കോടതി അവരോട് തന്നെ തൽസ്ഥാനത്ത് തുടരാനും പുതിയ നിയമനം റദ്ദുചെയ്യുകയും ചെയ്തു. ഇതോടെ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ മുടങ്ങാൻ ഇടയാക്കി. പരിസരത്തുള്ള സ്വകാര്യ പ്ലേ സ്കൂളുകാരെ സഹായിക്കാനാണ് സർക്കാർ സ്കൂൾ തകർക്കാനുള്ള നീക്കം നടത്തുന്നത്. തിങ്കളാഴ്ച പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.