മൂവാറ്റുപുഴ: മാത്യുകുഴല്‍നാടന്‍ എം.എല്‍.എയുടെ ജീവകാരുണ്യ പദ്ധതിയായ സ്പര്‍ശത്തിന്റെ നേതൃത്വത്തിൽ ആശാവര്‍ക്കറുടെ കുടുംബത്തിന് വീടൊരുങ്ങി. മാറാടി പഞ്ചായത്തിലെ ആശാവര്‍ക്കര്‍ പ്രസന്ന ശശിക്കാണ് വീടൊരുക്കി നല്‍കിയത്. പാലുകാച്ചല്‍ ചടങ്ങ് തിങ്കളാഴ്ച നടക്കും. വിധവയായതും മക്കളുടെ മികച്ച പഠനനിലവാരവുമെല്ലാം അടക്കം മുന്‍നിര്‍ത്തിയാണ് ഇവര്‍ക്കായി വീടൊരുക്കി നല്‍കാന്‍ കാരണമെന്നും എം.എല്‍.എ പറഞ്ഞു. ഡ്രൈവറായിരുന്ന ഭര്‍ത്താവ് ശശിയുടെ മരണത്തോടെ കുടുംബം ദുരിതത്തിലാവുകയായിരുന്നു. മകളുടെ ആദ്യകുര്‍ബാന ചിലവുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി വിദേശത്തുള്ള എം.എല്‍.എ.യുടെ സുഹൃത്താണ് പദ്ധതിക്കായി പണം നല്‍കിയത്. ബാക്കിതുക കോണ്‍ഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയും സമാഹരിച്ചു നല്‍കി. ചിത്രം. പണി പൂർത്തിയായ വീട് EM Mvpa 8 house
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.