കൂത്താട്ടുകുളം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരുമാറാടി മണ്ഡലം കമ്മിറ്റി പ്രതിഷേധ യോഗവും മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സൈബു മടക്കാലിൽ, ഗ്രാമപഞ്ചായത്ത് അംഗം നെവിൻ ജോർജ്, എം.എൻ.സി. പണിക്കർ, ബെന്നി മംഗലശ്ശേരി, ബിനോയ് പി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.