ബുള്‍ഡോസര്‍ രാജ് നിയമവ്യവസ്ഥയോടുള്ള ഫാഷിസ്റ്റ് വെല്ലുവിളി -പി.ഡി.പി

കൊച്ചി: ഭരണകൂടങ്ങളുടെ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരുടെ വാസസ്ഥലങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ഉത്തരവിടുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി. പ്രവാചകനെ അധിക്ഷേപിച്ചതിൽ യു.പിയില്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നു. മുസ്​ലിം സമുദായത്തെ സംഘ്പരിവാറും ഭരണകൂടങ്ങളും വേട്ടയാടുന്നത് കണ്ടില്ലെന്ന് നടിക്കുന്ന മതേതര കക്ഷികളുടെയും പ്രതിപക്ഷ രാഷ്ട്രീയ സംവിധാനങ്ങളുടെയും നിലപാട് കാപട്യമാണ്. സംഘ്പരിവാരത്തിനെതിരെ ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് തെരുവുകള്‍ ഉണരേണ്ടതുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.