എം.എം. അവറാന്‍ അനുസ്മരണം

പെരുമ്പാവൂര്‍: കോണ്‍ഗ്രസ് നേതാവായിരുന്ന എം.എം. അവറാന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വെങ്ങോല, അറക്കപ്പടി മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു. വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ. അരുണ്‍ പോള്‍ ജേക്കബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി, കെ.പി.സി.സി അംഗം ഒ. ദേവസി, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. അഷറഫ്, ബി.ജെ.പി സംസ്ഥാന നേതാവ് പി.എം. വേലായുധന്‍, ഡി.സി.സി സെക്രട്ടറി വി.എം. ഹംസ, കോണ്‍ഗ്രസ് കുറുപ്പംപടി ബ്ലോക്ക് പ്രസിഡന്റ് കെ.പി. വര്‍ഗീസ്, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 Benny Bahanan MP ബെന്നി ബഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.