വൈക്കം: മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വെൽഡിങ് വർക്ഷോപ് ഉടമ മരിച്ചു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുവാഴത്ത് പുരുഷോത്തമൻ നായരാണ് (കുഞ്ഞുമണി -62) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. വർക്ഷോപ്പിനോട് ചേർന്ന് തറവാട്ടുമുറ്റത്തുനിന്ന മാവിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു ദാരുണസംഭവം. ചെമ്പ് മത്തുങ്കൽ ഇക്കോലത്ത് താമസിക്കുന്ന പുരുഷോത്തമൻ നായർ, വീട്ടിലേക്ക് കൊണ്ടുപോകാൻ മാവിനടുത്തായി നിന്ന കുടംപുളിയിൽ കയറി തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുകയായിരുന്നു. ഇതിനിടെ മുകളിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിൽ തോട്ടി തട്ടിയതോടെ ഷോക്കേറ്റ് തൽക്ഷണം മരണപ്പെടുകയായിരുന്നു. ഒരു മണിക്കൂറോളം പുളിമരത്തിൽ തങ്ങിയിരുന്ന മൃതദേഹം അഗ്നിക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് താഴെ ഇറക്കിയത്. ഭാര്യ: ശോഭന. മക്കൾ: അമൽ (ദുബൈ), അതുൽ. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പടം KTD PURISTHPTTAMAM VAILOM 62 പുരുഷോത്തമൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.